ഭക്തിപുരസ്സരം നടയില്‍ .......

 മീയന നാഗയക്ഷിക്കാവ് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ സമാപനം കുറിച്ചു . ഉത്സവതോടനുബന്ധിച്ചു  നടന്ന അഷ്ടാഭിഷേകം , പുഷ്പാഭിഷേകം , പൊങ്കാല തുടങ്ങിയവയും അതിനു ശേഷം നടന്ന ഗജമേളയില്‍ ആയിരക്കണക്കിനു  ഭക്തജനങ്ങള്‍ പങ്കെടുക്കുകയും ചെയ്തു  . ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര മീയന ജങ്ക്ഷന്‍ , പോരിയക്കോട് , വലിയവിള ഭഗവതി ക്ഷേത്രം ,  അമ്പലംകുന്ന് , നെട്ടയം ഇണ്ടിളയപ്പ സ്വാമി ക്ഷേത്രം , കിളിത്തട്ടില്‍ ഭദ്രാ ക്ഷേത്രം എന്നിവിടങ്ങളില്‍ കൂടി അമ്പലംകുന്ന് ഗ്രൗണ്ടില്‍ എത്തി 22  ല്‍ പരം ഗജവീരന്മാര്‍ അണിനിരക്കുകയും  ആലവട്ടം വെഞ്ചാമരം ഇവയോട് കൂടിയുള്ള   ഗജമേള യും ഭക്തി നിരഭരമായ അന്തരീക്ഷത്തില്‍ നടക്കുകയും തുടര്‍ന്ന് തിരികെ മീയന ക്ഷേത്രത്തില്‍ എത്തുകയും ചെയ്തു . മേല്‍ശാന്തി ബ്രഹ്മശ്രീ ഏറ്റിക്കടയില്ലത്ത്  ഈശ്വരന്‍ നമ്പൂതിരി ദേവിയെ ആവാഹിച്ചു ശ്രീകോവിലില്‍ കൊണ്ട് പോകുകയും തുടര്‍ന്ന് ദീപാരാധന നടത്തുകയും ആയിരക്കണക്കിന്  ഭക്ത ജനങ്ങള്‍ ദീപാരാധന കണ്ടു സായൂജ്യമടയുകയും ചെയ്തു . ഗംഭീരമായ കംബക്കെട്ടോട് കൂടി  ഈ വര്‍ഷത്തെ  ഉത്സവത്തിന്‌ സമാപനം    കുറിക്കുകയും ചെയ്തു .



http://www.youtube.com/watch?v=aDk0nPkA-9Y&feature=player_detailpage