മീയനക്കാവില്‍ അമ്മയ്ക്ക് പ്രണാമങ്ങളോടെ .                   


ക്ഷേത്രം മേല്‍ശാന്തി

                           ക്ഷേത്രം മേല്‍ശാന്തി ഏറ്റിക്കട  ഇല്ലത്ത് ബ്രഹ്മശ്രീ ഈശ്വരന്‍ നമ്പൂതിരി

                                ഏറ്റിക്കട  ഇല്ലത്ത് ബ്രഹ്മശ്രീ വിഷ്ണു  നമ്പൂതിരി യുടെയും ചെന്നിത്തല കുറിയിടത്ത് പുത്തന്‍ മഠത്തില്‍ ബാല ദേവിയുടെയും  മകനായി ജനനം ....ഉപനയനം കഴിഞ്ഞു ,കുട്ടിക്കാലം മുതല്‍ മുത്തച്ഛന്‍ മാരായ ഏറ്റിക്കട ബ്രഹ്മശ്രീ ഈശ്വരന്‍ നമ്പൂതിരിയുടെയും , ചെന്നിത്തല കുറിയിടത്ത് പുത്തന്‍ മഠത്തില്‍ കേശവന്‍ നമ്പൂതിരിയുടെയും പക്കല്‍ നിന്ന് വേദാധ്യായനം  നടത്തുകയും .....പിന്നീടു വല്യോതിക്കോന്‍ സര്‍വാധിത്യ പെരിയമന ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്ന്  പൂജാ മന്ത്രങ്ങള്‍ക്ക് ഉപദേശം വാങ്ങിക്കുകയും  , മാതുലന്മാരായ ബ്രഹ്മശ്രീ യോഗേഷ് നമ്പൂതിരി , ഹരിശ്ചന്ദ്രന്‍ നമ്പൂതിരി തുടങ്ങിയവരില്‍ നിന്ന് ക്ഷേത്ര ശാന്തി വിധികള്‍ വേദ ശാസ്ത്ര പ്രകാരം ചെയ്തു പഠിക്കുകയും ചെയ്തു...

                                              പിന്നീട് താന്ത്രികാചാര്യന്മാരായ ഓയൂര്‍ ഹോരക്കാട്   ഇല്ലത്ത് നിന്നും താന്ത്രിക കര്‍മങ്ങള്‍ ഹൃദിസ്ഥമാക്കുകയും , തന്ത്രിമാരായ കുടവട്ടൂര്‍ കൊച്ചുമഠം വാമനന്‍ നമ്പൂതിരി , പൂതക്കുളം നീലമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരോടൊപ്പം ക്ഷേത്ര താന്ത്രിക കര്‍മങ്ങള്‍ക്ക് വളരെ അധികം ക്ഷേത്രങ്ങളില്‍ പങ്കു ചേരുകയും ചെയ്തു ....

                                            തരണനല്ലൂര്‍ , താഴമണ്‍ , കുളക്കട , വൈകുണ്ഠം തുടങ്ങിയ പ്രഗല്‍ഭരായ തന്ത്രിമാരുടെ പരി കര്‍മി സ്ഥാനവും നിര്‍വഹിച്ചിട്ടുണ്ട് ....

                              സ്കൂള്‍ പഠന കാലം മുതല്‍ ക്ഷേത്ര ശാന്തി കാര്യങ്ങളില്‍ കര്‍മ നിരതനായിരുന്നു ....വിലങ്ങ്ര ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ക്ഷേത്രം ശാന്തിയിലേക്ക് കടന്നു വന്നു ..പിന്നീട് ഒന്നര വര്‍ഷത്തോളം ചേറ്റുപാറ ശ്രീരാമ സ്വാമി ക്ഷേത്രത്തിലും ക്ഷേത്രവൃദ്ദികള്‍ ചെയ്തു....പിന്നീട് വളരെക്കാലം തിരുവനന്തപുരം യക്ഷിയമ്മ ആല്‍ത്തറയിലും കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലും മേല്‍ശാന്തിയായി സേവനമനുഷ്ടിക്കുകയും ചെയ്തു..
                                             ക്ഷേത്രത്തില്‍   ഗൃഹ , വാഹന , കാര്യാലയ ദോഷ പരിഹാരങ്ങള്‍ക്കായി പൂജകളും കര്‍മ്മങ്ങളും ഭക്തരുടെ ആവശ്യ പ്രകാരം  നടത്തി വരുന്നു ...